യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
text_fieldsഅർഷാദ്
കിളിമാനൂർ: പള്ളിക്കൽ എം.എം മുക്കിൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിയെ പള്ളിക്കൽ പൊലീസ് പിടികൂടി. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദ് ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെയാണ് കത്തികൊണ്ട് ആക്രമിച്ചത്.
എം.എം മുക്കിൽ പ്രതി ബഹളം വച്ചത് യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിലേക്ക് നയിച്ചത്. പള്ളിക്കൽ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, എസ്.ഐ എം. സാഹിൽ, സുനിൽ, അനിൽ കുമാർ, മനോജ്, ബിന്ദു, മഹേഷ്, സുബീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

