യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
text_fieldsസിറാജുദ്ദീൻ
കാലടി: മേക്കാലടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മേക്കാലടി റേഡിയോ കവലക്ക് സമീപം മുണ്ടേത്തു വീട്ടിൽ സിറാജുദ്ദീനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. വാത്തേലി വീട്ടിൽ മുഹമ്മദിനാണ് കുത്തേറ്റത്. വെള്ളം കെട്ടി കിടക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു പേരും തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് പ്രവേശിച്ച് പ്രതി, തൊഴിലാളികളെ ഓടിക്കാനും വാഹനം തകർക്കാനും ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ റേഡിയോ കവല ഭാഗത്ത് മുഹമ്മദിനെ കുത്തുകയായിരുന്നു. എസ്.എച്ച്.ഒ എൻ.എ. അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. ശിവപ്രസാദ്, പോളച്ചൻ, സതീഷ്, എ.എസ്.ഐ എം.എൽ. ഷാജി, എസ്.സി.പി.ഒ ഷിജോ പോൾ, അൻസാർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

