Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ കൊലപ്പെടുത്താൻ...

യുവതിയെ കൊലപ്പെടുത്താൻ ശ്രമം

text_fields
bookmark_border
യുവതിയെ കൊലപ്പെടുത്താൻ ശ്രമം
cancel
Listen to this Article

കോന്നി: യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം നേമം പുതുവേൽവീട്ടിൽ അമ്പിളി ബിജുവിനെ (46) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോന്നി മാമ്മൂട് കാലായിൽ വീട്ടിൽ മോഹനനെതിരെ കോന്നി പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോന്നി മാമ്മൂട്ടിലായിരുന്നു സംഭവം. വസ്തുക്കച്ചവടക്കാരനായ മോഹനൻ അമ്പിളിക്ക് പണം നൽകാനുണ്ടായിരുന്നതായി പറയുന്നു.

പണം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മോഹനനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article
TAGS:murder attempt crime news 
News Summary - Attempt to kill young woman
Next Story