പരാതി നൽകിയ യുവാവിനെ കൊല്ലാൻ ശ്രമം; 13 പേർക്കെതിരെ വധശ്രമക്കേസ്
text_fieldsകാഞ്ഞങ്ങാട്: പൊലീസിൽ പരാതി നൽകിയതിന് യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. പരാതിയിയ 13 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പുതുകൈ ചതുരകിണറിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ വധശ്രമക്കേസാണിത്. ചതുരക്കിണറിലെ കെ.വി. ഷിബിനെ (36) വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുധീഷ്, നന്ദു പ്രസാദ്, വിപിൻ, ജിതിൻ, പ്രദീപൻ, പ്രസാദ്, അശോകൻ, മിഥുൻ, പ്രതുൽ, മറ്റ് കണ്ടാലറിയാവുന്ന നാലുപേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രാത്രി 10.30 മണിയോടെ ചതുരകിണറിൽ വച്ച് ഇരുമ്പ് വടി കൊണ്ട് മൂർധാവിൽ അടിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

