Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കച്ചവടം...

കഞ്ചാവ് കച്ചവടം തടഞ്ഞതിന് യുവാവിനെ കൊല്ലാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

text_fields
bookmark_border
cannabis trade
cancel
camera_alt

രാ​ഹു​ല്‍രാ​ജ്, ശ്രീ​ജി​ത്ത്

Listen to this Article

നെടുമങ്ങാട്: കഞ്ചാവ് കച്ചവടം തടയുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്ത യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരുപ്പൂര് മേക്കുംകരവീട്ടില്‍ ആര്‍. രാഹുല്‍രാജ് (21), വാണ്ട കുന്നുംമുകള്‍ ഹൗസില്‍ എസ്. ശ്രീജിത്ത് (23) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കരുപ്പൂര് മൂത്താംകോണം പുളിമൂട്ടില്‍വീട്ടില്‍ ആര്‍. രാഹുല്‍രാജിനെ (28) മർദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്.

മൂത്താംകോണത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതികളെ രാഹുല്‍രാജ് വിലക്കി. ഇതിലുള്ള പക കാരണം കഴിഞ്ഞദിവസം സുഹൃത്തുമൊത്ത് ബൈക്കില്‍ വരുകയായിരുന്ന രാഹുല്‍രാജിനെ മർദിക്കുകയും ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനെയും പ്രതികള്‍ മര്‍ദിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. Attempt to kill young man for blocking cannabis trade; Defendants arrested

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis trade
News Summary - Attempt to kill young man for blocking cannabis trade; Defendants arrested
Next Story