Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യ പിതാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഭാര്യ പിതാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ്​ അറസ്റ്റിൽ
cancel

ചെറുതോണി: ഭാര്യാപിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തങ്കമണി സി.ഐ എ. അജിത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ആഗസ്റ്റ് ഒൻപതിനായിരുന്നു സംഭവം.

പിണങ്ങി പോയ ഭാര്യയെയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പിൽ രാജശേഖരൻ (അനിയൻ - 60) ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന്‍റെ ഇരുവശത്തും കുത്തേറ്റതിനെ തുടർന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു.

കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനക്കും പരിക്കേറ്റു. രതീഷിന്‍റെ പീഡനം സഹിക്കാൻ കഴിയാതെ 15 ദിവസം മുമ്പ് രണ്ട് കുട്ടികളെയും കൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയ ഭാര്യ രാഖിയെയും മക്കളെയും കാണാനെന്ന വ്യാജേനയാണ് രതീഷ് ഭാര്യാഗൃഹത്തിലെത്തിയത്. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്‍റെ ലക്ഷ്യമെന്ന് രാഖി മൊഴി കൊടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to kill wife's father: youth arrested
Next Story