Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം

text_fields
bookmark_border
ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം
cancel

കുമളി: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തീവെച്ച് കൊല്ലാൻ ശ്രമം. കുമളി ചക്കുപള്ളം മേനോൻ മേട്ടിലാണ് സംഭവം. പെയിന്‍റിങ് കോൺട്രാക്ടറായ അനിൽകുമാറാണ് (52) കൂടെത്താമസിച്ചിരുന്ന അനിതയെ (42) കൊല്ലാൻ ശ്രമിച്ചത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്:

വിവാഹിതനായ അനിൽകുമാർ 10 വർഷമായി അനിതയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനിൽകുമാർ പെട്രോളിൽ മുണ്ട് മുക്കിയശേഷം അനിതയെ തീകൊളുത്താനായിരുന്നു ശ്രമം. വീട്ടിലുണ്ടായിരുന്നവർ ഉടൻ വെള്ളവും പുതപ്പും ഉപയോഗിച്ച് തീകെടുത്തിയെങ്കിലും ഇരുവർക്കും സാരമായി പൊള്ളലേറ്റു.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to kill the woman
Next Story