Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

text_fields
bookmark_border
മയക്കുമരുന്ന് പിടികൂടാനെത്തിയ  പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം
cancel
camera_alt

മു​ബീ​ന്‍, മു​ഹ​മ്മ​ദ്‌ റാ​സി

ശ്രീ​ക​ണ്ഠ​പു​രം: മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം ക​ണി​യാ​ര്‍വ​യ​ലി​ലെ മു​ഹ​മ്മ​ദ്‌ റാ​സി (22), പ​രി​പ്പാ​യി​ലെ പൂ​വ​ങ്കു​ള​ത്ത് മു​ബീ​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ പി.​പി. പ്ര​കാ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ പൊ​ലീ​സു​കാ​രെ​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്.

ബൈ​ക്കി​ലെ​ത്തി​യ പൊ​ലീ​സു​കാ​രെ കാ​റി​ല്‍ വ​ന്ന മു​ഹ​മ്മ​ദ് റാ​സി​യും മു​ബീ​നും ബോ​ധ​പൂ​ര്‍വം കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ചോ​ദ്യം​ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ പി​ന്നോ​ട്ടെ​ടു​ത്ത് വീ​ണ്ടും ബൈ​ക്കി​ലി​ടി​ച്ച് പൊ​ലീ​സു​കാ​രെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ശ്രീ​ക​ണ്ഠ​പു​രം ക​മ്യൂണി​റ്റി ഹാ​ള്‍-​അ​ടു​ക്കം റോ​ഡി​ല്‍വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് കാ​റു​മാ​യി പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽപന​ക്കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന​യും ല​ഭി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime Newspoliceattack
News Summary - Attempt to kill the police by hitting the vehicle to seize drugs
Next Story