Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നിഫാം ഉടമയെ വധിക്കാൻ ശ്രമം: മറ്റൊരു പന്നിഫാം ഉടമ പിടിയിൽ

text_fields
bookmark_border
പന്നിഫാം ഉടമയെ വധിക്കാൻ ശ്രമം: മറ്റൊരു പന്നിഫാം ഉടമ പിടിയിൽ
cancel
camera_alt

സു​രേ​ന്ദ്ര​ൻ

പട്ടിക്കാട്: പട്ടത്തിപ്പാറ നിന്നുകുഴിയിലെ പന്നിഫാം ഉടമ ബാലകൃഷ്ണനെ(54) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മറ്റൊരു പന്നിഫാം ഉടമ തൊട്ടിപ്പാള്‍ പുളിക്കല്‍ വീട്ടില്‍ സുരേന്ദ്രനെ (61) പീച്ചി പൊലീസ് പിടികൂടി.

തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ഫാമിലേക്കുള്ള റോഡിലെ കുഴികള്‍ ബാലകൃഷ്ണനും മറ്റൊരുതൊഴിലാളിയുമായി ചേര്‍ന്ന് കല്ലിട്ട് മൂടുന്നതിനിടയിലാണ് സുരേന്ദ്രന്‍ പിന്നിലൂടെ വന്ന് പൊട്രോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു.

ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച ബാലകൃഷ്ണന്റെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് വീഴുത്തുകയായിരുന്നു. കൈയിലും കഴുത്തിലും വയറ്റിലുമായി അമ്പത് ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരേന്ദ്രന്റെ ഫാമിലെ പന്നികളില്‍ ഏഴ് എണ്ണത്തിനെ കാണാതായതിന് പിന്നില്‍ ബാലകൃഷ്ണനാണ് എന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

സ്റ്റേഷന്‍ ഹൗസ് ഒാഫിസര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഹരി, സി.പി.ഒ രഞ്ജിത്ത്, മഹേഷ്, വിഷ്ണു, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to kill pig farm owner- Another pig farm owner arrested
Next Story