മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: മകന് അറസ്റ്റിൽ
text_fieldsഗോപലകൃഷ്ണൻ
ചവറ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ ഭരണിക്കാവ് നെടുമ്പുറത്ത് വീട്ടില്‍ കരുണാകരന്പിള്ളയെയും ഭാര്യ ശാന്തകുമാരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന് ഗോപലകൃഷ്ണനെയാണ് (കുമാര്‍) ചവറ സി.ഐ നിസാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശാന്തകുമാരിയുടെ പേരിലുള്ള വീടും വസ്തുവും എഴുതി നല്‍കാത്തതിന്റെ വിരോധത്തില്‍ ഞായറാഴ്ച ഉച്ചക്ക് 2.45 ഓടെ വീട്ടിലെത്തിയ ഗോപാലകൃഷ്ണന് അച്ഛനെയും അമ്മയെയും വെട്ടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ശാന്തകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കരുണാകരന്‍പിള്ള പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

