അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
text_fieldsവില്യംസ്
നെടുമങ്ങാട്: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അരുവിക്കരക്ക് സമീപം കടമ്പനാട് പഴയത്ത് പുത്തൻ വീട്ടിൽ വില്യംസിനെ(51)യാണ് അയൽവാസിയായ കടമ്പനാട് പരുത്തൻപാറ റോഡരികത്ത് വീട്ടിൽ മണികണ്ഠനെ (46) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 29നാണ് കേസിനാസ്പദമായ സംഭവം. പൊതുപൈപ്പിൽനിന്നും കുളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കങ്ങളെ തുടർന്ന് വില്യംസ് റബർ ടാപ്പിങിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മണികണ്ഠനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. അരുവിക്കര പൊലീസ് ഇൻസ്പെക്ടർ ഷിബുകുമാർ, സബ് ഇൻസ്പെക്ടർമാരായ കിരൺശ്യം, ബിനീഷ്ഖാൻ, സി.പി.ഒ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

