ലോറിഡ്രൈവറെ വധിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
text_fieldsവിപിൻ
കൊയിലാണ്ടി: ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിക്കോടി എഫ്.സി.ഐയിൽനിന്ന് അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കിൽ പിന്തുടർന്ന് കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവട്ടിൽവെച്ച് കരിങ്കല്ലുകൊണ്ട് ഗ്ലാസെറിഞ്ഞുതകർക്കുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു. നന്തി കുറൂളിക്കുനി വിപിനെയാണ് (32) അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ നന്തി ഒറ്റക്കണ്ടത്തിൽ രോഹിതിനെ (27) പൊലീസ് തിരയുകയാണ്.
പരിക്കേറ്റ ലോറി ഡ്രൈവർ മുഹമ്മദ് നിസാറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നെഞ്ചിൽ ചില്ലുകൾ തുളച്ചുകയറി. സി.ഐ കെ.സി. സുഭാഷ് ബാബു, എസ്.ഐമാരായ എം.പി. ശൈലേഷ്, അനീഷ്, എ.എസ്.ഐമാരായ രമേശൻ, എസ്.ഇ.പി ഒ. ഗംഗേഷ്, സിനു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നിരവധി കേസുകളിലുൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വിപിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

