Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയെ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

text_fields
bookmark_border
arrested
cancel

തിരുവല്ല: പണയംവെക്കാൻ നൽകിയ സ്വർണം മടക്കി നൽകാത്തത് ചോദ്യംചെയ്ത വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പൊള്ളലേറ്റ വീട്ടമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരണം മൈലമുക്ക് കളക്കുടിയിൽ വീട്ടിൽ മണിയനാണ് (48) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.

നിരണം കോട്ടയ്ക്കചിറ വീട്ടിൽ രാജേഷിന്‍റ ഭാര്യ സജിതക്കാണ് (41) പൊള്ളലേറ്റത്. ഏതാനും മാസം മുമ്പ് സജിതയുടെ പക്കൽനിന്ന് മണിയൻ പണയംവെക്കാനായി മാല വാങ്ങിയിരുന്നു. ഏറെ നാളായിട്ടും മാല മടക്കിനൽകാതിരുന്നതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനിടെ സാരമായി പൊള്ളലേറ്റ മണിയൻ പൊലീസ് കസ്റ്റഡിയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള സജിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to kill housewife; Young man arrested
Next Story