യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിക്ക് രണ്ട് വർഷം കഠിനതടവ്
text_fieldsതൊടുപുഴ: നഗരമധ്യത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ തൊടുപുഴ കല്യാൺ ജംഗ്ഷനിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച കേസിൽ വെങ്ങല്ലൂർ പള്ളിക്കുറ്റി ഭാഗത്ത് പാലാട്ട് വീട്ടിൽ ഷാനവാസിനെയാണ് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ. ജിജിമോൾ ശിക്ഷിച്ചത്.
അപമാനിക്കാൻ ശ്രമിച്ചതിന് ഒന്നരവർഷവും ദുരുദ്ദേശ്യത്തോടെ ദേഹത്ത് സ്പർശിച്ചതിന് ആറ് മാസവും കഠിന തടവാണ് ശിക്ഷ. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും. പിഴയായി 5000 രൂപയും അടയ്ക്കണം. 2021 സെപ്റ്റംബർ 23 നാണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
പെൺകുട്ടി ഒച്ച വെച്ചതോടെ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൊടുപുഴ എസ്. ഐ ബിജു ജേക്കബ് അന്വേഷിച്ച കേസിൽ ദൃക്സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

