Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎക്സൈസ് ഉദ്യോഗസ്ഥനെ...

എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം

text_fields
bookmark_border
എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം
cancel
camera_alt

പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന എ​ക്സൈ​സ്

ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​സി വ​ർ​ഗീ​സ്

കു​മ​ളി: മു​ൻ വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന്​ കു​മ​ളി ചെ​ക്കു പോ​സ്റ്റി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച്​ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന്​ പ​രാ​തി. ഗ്രേ​ഡ്​ പ്രി​വ​ന്‍റീ​വ്​ ഓ​ഫി​സ​ർ ജോ​സി വ​ർ​ഗീ​സി​നെ​യാ​ണ് (53) അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കു​മ​ളി വ​ലി​യ ക​ണ്ട​ത്തി​ൽ ദാ​ക്കി​ർ എ​ന്ന സ​ക്കീ​ർ ഹു​സൈ​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.45 ഓ​ടെ തേ​ക്ക​ടി ബൈ​പാ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. രാ​ത്രി ഡ്യൂ​ട്ടി​ക്കാ​യി വീ​ട്ടി​ൽ​നി​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ജോ​സി​യെ ദാ​ക്കി​ർ കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ജോ​സി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ദാ​ക്കി​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ മു​മ്പ് ചെ​ക്കു പോ​സ്റ്റി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ജോ​സി പ​രി​ശോ​ധി​ച്ച​തി‍െൻറ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ദാ​ക്കി​ർ മു​മ്പും ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ജോ​സി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി ചെ​ക്കു പോ​സ്റ്റി​ൽ ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ്​ ചെ​യ്യു​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise officerendanger
News Summary - Attempt to endanger excise officer by hitting him with a vehicle
Next Story