Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ മാല പൊട്ടിക്കാൻ...

ബസിൽ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് തമിഴ് നാട് സ്വദേശിനികൾ അറസ്റ്റിൽ

text_fields
bookmark_border
anuja, maha
cancel
camera_alt

അനുജ, മഹ

കുമരകം: ഇല്ലിക്കൽ ഭാഗത്ത് നിന്നും ബസിൽ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാല് പവൻ തൂക്കമുള്ള സ്വർണമാല കവരാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷണശ്രമം ശ്രദ്ധയിൽ പെട്ട യാത്രക്കാരി ബഹളം വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പൊലീസ് കേസെടുത്തു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണിവരെ അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduTwo womenNecklace theft
News Summary - Attempt to break necklace in bus; Two women from Tamil Nadu were arrested
Next Story