Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനുനേരെ കൈയേറ്റശ്രമം; നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
കുമളി: ഹർത്താൽ ദിനത്തിൽ കുമളി ടൗണിൽ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയതിന് നാല് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുൻ പഞ്ചായത്ത് അംഗവും തേക്കടി സ്വദേശിയുമായ ജിജോ രാധാകൃഷ്ണൻ, മുരിക്കടി സ്വദേശി അരുൺകുമാർ, കുളത്തുപ്പാലം ഭാഗത്ത് താമസിക്കുന്ന നിഖിൽ. എസ്, വെള്ളാരംകുന്ന് സ്വദേശി പ്രശാന്ത് എന്നിവരെയാണ് കുമളി എസ്.ഐ ശ്രീനാഥും സംഘവും അറസ്റ്റ് ചെയ്തത്.
ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16നാണ് സി.പി.എം നേതൃത്വത്തിൽ ജില്ലാ ഹർത്താൽ നടന്നത്. ഹർത്താലിനിടെ വിനോദ സഞ്ചാരികളുമായി വന്ന വാഹനം തടഞ്ഞതോടെ വിനോദ സഞ്ചാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവും കൈയേറ്റവും ഉണ്ടായി.
ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുമായി വാക്കേറ്റവും കൈയേറ്റ ശ്രമവും ഉണ്ടായത്.
Next Story

