ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സഹോദരപുത്രൻ അറസ്റ്റിൽ
text_fieldsപരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
ആലപ്പുഴ: മയക്കുമരുന്ന് വിപണനം ചോദ്യം ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഹോട്ടലുടമയെ െവട്ടിക്കൊലപ്പെടുത്താൻ ശ്രമം. സഹോദരെൻറ മകൻ അറസ്റ്റിൽ. സനാതനപുരം ഉമ്മാപറമ്പ് സുരേഷിനാണ് (65) വെട്ടേറ്റത്. സംഭവത്തിൽ സനാതനപുരം വാർഡിൽ ഉമ്മാപറമ്പിൽ മനു സതീഷിനെ (30) അറസ്റ്റ് ചെയ്തു. നെഞ്ചിനും വയറ്റിലും കൈക്കും ഗുരുതര പരിക്കേറ്റ സുരേഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആലപ്പുഴ വലിയ ചുടുകാടിന് കിഴക്ക് ഹോട്ടൽ നടത്തുന്നയാളാണ് സുരേഷ്. വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. പ്രതി വടിവാളുമായെത്തി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആലപ്പുഴ സൗത്ത് പൊലീസിന് മൊഴി നൽകി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടുതവണ കാപ്പ ചുമത്തി ജയിലിലടക്കപ്പെട്ട ആളുമാണ്. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്. മയക്കുമരുന്ന് വിപണനവും ഉപഭോഗവും ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.