Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ...

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
അ​ഭി​ഷേ​ക്​ റോ​യി
cancel
camera_alt

അ​ഭി​ഷേ​ക്​ റോ​യി

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ സ്കൂ​ട്ട​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്​ ഏ​ഴാം വാ​ർ​ഡി​ൽ മാ​യി​ത്ത​റ മാ​പ്പി​ള​ക്കു​ള​ത്തി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ഷേ​ക് റോ​യി​യെ​യാ​ണ്​ (22) മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്.

ജ​നു​വ​രി 25ന്​ ​​വൈ​കീ​ട്ട്​ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​ന്റെ ക​ല്യാ​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ മു​ൻ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യോ​ട്​ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം യു​വ​തി എ​തി​ർ​ത്ത​തോ​ടെ കൊ​ന്നു​ക​ള​യു​​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പി​ന്നാ​ലെ സ്കൂ​ട്ട​ർ വെ​ട്ടി​ച്ച് യു​വ​തി​യെ താ​ഴെ​യി​ട്ട്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മ​ണ്ണ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ പി.​കെ. മോ​ഹി​ത്, പ്രി​ൻ​സി​പ്പ​ൽ സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു, അ​സി. സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ സി​ന്ധു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷാ​ന​വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Attempt to abduct young woman; man was arrested
Next Story