Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യവയസ്കനെയും...

മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
cancel
camera_alt

മ​ഹേ​ഷ് വി​ജ​യ​ൻ, അ​ലി​അ​ക്ബ​ർ, ര​തീ​ഷ്, മ​നോ​ജ്

ഈ​രാ​റ്റു​പേ​ട്ട: വ​സ്തു​ത​ര്‍ക്ക​ത്തി​ന്‍റെ പേ​രി​ല്‍ മ​ധ്യ​വ​യ​സ്ക​നെ​യും സു​ഹൃ​ത്തി​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​യി​ക്കാ​ട് ന​ട്ടാ​ശ്ശേ​രി ആ​റ്റു​വാ​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് വി​ജ​യ​ൻ (41), പെ​രു​മ്പാ​യി​ക്കാ​ട് ച​വി​ട്ടു​വ​രി ഭാ​ഗ​ത്ത് പു​ത്ത​ൻ​പ​റ​മ്പ് കാ​രി​ട്ട​യി​ൽ അ​ലി അ​ക്ബ​ർ (24), പെ​രു​മ്പാ​യി​ക്കാ​ട് മു​ടി​യൂ​ർ​ക്ക​ര ഭാ​ഗ​ത്ത് പോ​ത്തേ​രി​യി​ൽ വീ​ട്ടി​ൽ പി.​ആ​ർ. ര​തീ​ഷ് (40), കൂ​രോ​പ്പ​ട കോ​ത്ത​ല തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ റ്റി.​ജി. മ​നോ​ജ് (43) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടി​ന്​ ​വൈ​കീ​ട്ട്​ വാ​ഗ​മ​ൺ കു​രി​ശു​മ​ല ഭാ​ഗ​ത്തെ ഹി​ൽ​പാ​ല​സ് റി​സോ​ർ​ട്ടി​ന് സ​മീ​പം ചെ​മ്മ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ഗ​മ​ൺ കു​രി​ശു​മ​ല ഭാ​ഗ​ത്തു​ള്ള വ​സ്തു​വി​ന്‍റെ പേ​രി​ൽ ഇ​രു​കൂ​ട്ട​ർ​ക്കു​മി​ട​യി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു അ​ക്ര​മം. ഇ​വ​ർ​ക്ക് നേ​രെ കു​രു​മു​ള​ക്​ സ്പ്രേ ​ഉ​പ​യോ​ഗി​ക്കു​ക​യും തു​ട​ർ​ന്ന് വ​ടി​യും, ക​ല്ലും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്.​ഐ​മാ​രാ​യ ജി​ബി​ൻ തോ​മ​സ്, പി.​എ. ഇ​ക്ബാ​ൽ, എ.​എ​സ്.​ഐ കെ.​കെ. മ​ണി, സി.​പി.​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, കെ.​സി. അ​നീ​ഷ്, എം.​വി. ബി​നു, റ്റി.​എ​സ്. അ​നീ​ഷ് കു​മാ​ർ, അ​നൂ​പ് സ​ത്യ​ൻ, മാ​ർ​ട്ടി​ൻ ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsAttempt MurderArrest
News Summary - Attempt-Murder-Arrest
Next Story