Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനു നേരെ വടിവാൾ വീശിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsbookmark_border
അമ്പലപ്പുഴ: വാഹന പരിശോധനക്കിടെ പൊലീസിന് നേരെ വടിവാൾ വീശിയ കേസിലെ രണ്ടാം പ്രതി പുന്നപ്ര വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വടക്കേയറ്റത്ത് വീട്ടിൽ മൈബു എന്നു വിളിക്കുന്ന തോമസ്കുട്ടിയെ (30) പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പറവൂർ ഷാപ്പുമുക്കിന് പടിഞ്ഞാറ് റെയിൽവേ ട്രാക്കിന് സമീപം അർധ രാത്രിയോടെ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം.
വടിവാൾ വീശിയ വിച്ചു നേരത്തേ പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര സ്റ്റേഷനിലും, ആലപ്പുഴ നോർത്ത് സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകൾ ഇയ്യാളുടെ പേരിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സേവ്യർ, രാജേഷ് കുമാർ, ടോണി, ബിനോയി, രാജീവ്, ദിനു വർഗീസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് തോമസ് കുട്ടിയെ പിടികൂടിയത്.
Next Story

