Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസിനെ ആക്രമിച്ച്...

പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കൽ: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കൽ: മൂന്നുപേർ പിടിയിൽ
cancel
camera_alt

മ​ണി, സു​ന്ദ​ര​ൻ, നി​ഖി​ൽ

ഹേ​മാം​ബി​ക ന​ഗ​ർ: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് അ​ടി​പി​ടി കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ന്ദ​ര​ൻ (64), മ​ണി (67), നി​ഖി​ൽ (29) എ​ന്നി​വ​രാ​ണ് ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​വി​ൽ​പ്പാ​ട് പ്ര​ശാ​ന്ത് (32) എ​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​യ അ​ഞ്ചം​ഗ പൊ​ലീ​സ് സം​ഘ​ത്തെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സു​കാ​ര​നാ​യ രാ​ഹു​ലി​ന്റെ കൈ​യി​ന് പ​രി​ക്കേ​റ്റി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ക്കൂ​ട്ട​മാ​ണ് ഓ​ടി​യെ​ത്തി ജീ​പ്പി​ന് മു​ന്നി​ൽ കി​ട​ന്ന് ത​ട​സ്സം സൃ​ഷ്ടി​ച്ച​ത്. ജീ​പ്പി​ന്റെ വാ​തി​ൽ അ​ട​ച്ചും തു​റ​ന്നും പ്ര​യാ​സ​മു​ണ്ടാ​ക്കി.

ഇ​തി​നി​ടെ പൊ​ലീ​സു​കാ​ര​ന്റെ കൈ ​ജീ​പ്പി​ന്റെ ഡോ​റി​ൽ കു​ടു​ങ്ങി​യാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. പ്ര​തി​ക​ളെ പൊ​ലീ​സ് ജീ​പ്പി​ൽ​നി​ന്ന് പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12നാ​ണ് സം​ഭ​വം.

ഏ​പ്രി​ൽ 12ന് ​മാ​രി​യ​മ്മ​ൻ പൂ​ജ ദി​വ​സം ന​ട​ന്ന ഗാ​ന​മേ​ള​ക്കി​ട​യി​ൽ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ നൃ​ത്തം ക​ളി​ച്ച യു​വാ​ക്ക​ളെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞി​രു​ന്നു. പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് അ​ടി​പി​ടി ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് പ്ര​ശാ​ന്തി​നെ മ​ർ​ദി​ച്ച​ത്.

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 13 പേ​ർ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചു, കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ഹേ​മാം​ബി​ക ന​ഗ​ർ എ​സ്.​ഐ ആ​ർ. റ​നീ​ഷും സം​ഘ​വു​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAttacking police
News Summary - Attacking the police and freeing the accused: Three arrested
Next Story