Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറച്ചിക്കടയിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
റാഷിദ്,മൻസൂർ
തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ (35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ ജൂണിൽ പുലർച്ചെ ഇറച്ചി കടയിൽ ജോലി ചെയ്യുകയായിരുന്ന ബി.പി അങ്ങാടി സ്വദേശിയായ യുവാവിനെ പ്രതികൾ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. ഒരു പ്രതിയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അജിത്ത്, അരുൺ, ധനേഷ് കുമാർ, ദിൽജിത്ത്, ആദർശ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

