പൊലീസിനെ ആക്രമിച്ച പ്രതി ഉൾപ്പെടെ 20 പേർ അറസ്റ്റിൽ
text_fieldsഅലക്സ് പീറ്റര്‍
പത്തനംതിട്ട: ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടിയും ജില്ലയില്‍ പൊലീസ് നടപടി തുടരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ 20 പേര് ശനിയാഴ്ച അറസ്റ്റിലായി.
ഏഴ് പൊലീസ് സ്റ്റേഷനിലായി 10 പേരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു. കോയിപ്രം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബിലുവിനെ മര്‍ദിച്ച കേസിലെ പ്രതി കുമ്പനാട് നൂറുപറയില്‍ അലക്സ് പീറ്ററാണ് (22) അറസ്റ്റിലായത്. കഴിഞ്ഞദിവസം വെട്ടുകത്തിയെടുത്ത് അയല്വാസികള്ക്കുനേരെ അക്രമാസക്തനായപ്പോള്‍, സ്ഥലത്തെത്തിയ പൊലീസിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ പൊലീസ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് മര്‍ദനമേറ്റു. കഞ്ചാവ് ഉപയോഗത്തിെൻറ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ, ഒരാളെ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിലും മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ പ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എ.എസ്.ഐ സുധീഷ്, സി.പി.ഒ ബിലു എന്നിവരുണ്ടായിരുന്നു.