Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 4:24 AM GMT Updated On
date_range 14 Aug 2022 4:24 AM GMTമദ്യപിച്ചെത്തി അയൽക്കാരനെ വെട്ടി
text_fieldsbookmark_border
വൈക്കം: ഭാര്യയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് മദ്യപിച്ചെത്തി അയൽക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു.വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയിനാ (23)ണ് പരിക്കേറ്റത്.സംഭവത്തിൽ അറസ്റ്റിലായ ഫോർട്ട്കൊച്ചി സ്വദേശി സിൽവസ്റ്റർ ഫെർണാണ്ടസിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ച അഞ്ചിനായിരുന്നു ആക്രമണം.
പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ച ക്ഷേത്രത്തിലേക്കു പോകുമ്പോൾ സിൽവസ്റ്റർ മറ്റൊരാൾക്കൊപ്പമെത്തി വെട്ടുകയായിരുന്നു.തുടക്കു പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.സംഭവത്തെ തുടർന്നു കടന്നുകളഞ്ഞ സിൽവസ്റ്ററിനെ സി.ഐ കൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചിയിൽനിന്നാണ് പിടികൂടി. കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കി.
Next Story