വീടുകയറി ആക്രമണം: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsകുമരകം: ചെങ്ങളത്ത് ഗൃഹനാഥനെ വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചെങ്ങളം കലയത്തുമൂട്ടിൽ വീട്ടിൽ കെ.എസ്. ആദിത്യൻ (24), അയ്മനം മര്യാതുരുത്ത് കുടയംപടി മറ്റത്തിൽ വീട്ടിൽ എം.ആർ. വിഷ്ണു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മറ്റു പ്രതികളായ ബിനു തമ്പി, അനന്തു കെ. സുരേഷ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഒ മാരായ സ്റ്റെഫിൻ, സുജിത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

