വീടുകയറി ആക്രമണം: മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കോതമംഗലം: വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരമ്പാറ നാടുകാണി വാര്യത്ത്കുടി വീട്ടിൽ ടോമി (23), കോതമംഗലം കുത്തുകുഴിയിൽ വാടകക്ക് താമസിക്കുന്ന ആൽബിൻ മാത്യു (20) എന്നിവരാണ് കോട്ടപ്പടി പൊലീസിെൻറ പിടിയിലായത്.
മുന്തുരിലെ വീട്ടമ്മയെയും ഭര്‍ത്താവിനെയും ഇവരുടെ മകനെയുമാണ് ഇവരും മറ്റ് മൂന്നുപേരും ചേർന്ന് ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയെയും ഭര്‍ത്താവിനെയും മർദിച്ചത്. മകനോടുള്ള വിരോധമാണ് ആക്രമകാരണമെന്ന് സംശയിക്കുന്നു. കോട്ടപ്പടി സബ് ഇൻസ്പെക്ടർ കെ.കെ. അതിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.