ചെമ്മാപ്പിള്ളിയിൽ യുവാവിനുനേരെ ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsനവനീത്, അഭിജിത്ത്, ഷാരോൺ, സന്ദീപ്, സനത്ത്
അന്തിക്കാട്: ചെമ്മാപ്പിള്ളി വടക്കുമുറി സ്വദേശി കൊണ്ടറപ്പശ്ശേരി വീട്ടിൽ നിതീഷിനെ (42) വടികൊണ്ടും കൈകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ആൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.
തൃപ്രയാർ കിഴക്കേനട സ്വദേശി മാളുത്തറ വീട്ടിൽ സനത്ത് (22), സഹോദരൻ സന്ദീപ് (28), ചെമ്മാപ്പിള്ളി വടക്കുമുറി സ്വദേശി വടക്കുംതുള്ളി വീട്ടിൽ ഷാരോൺ (41), ചാഴൂർ സ്വദേശി അടിയാറ വീട്ടിൽ നവനീത് (19), താന്ന്യം സ്വദേശി ചാരിച്ചെട്ടി വീട്ടിൽ അഭിജിത്ത് (18) എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നിതീഷിന്റെ മാതാവിനെക്കുറിച്ച് പ്രതിയായ സനത്ത് മോശം പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്താലാണ് പ്രതികൾ കഴിഞ്ഞദിവസം സന്ധ്യക്ക് നിതീഷിനെ തടഞ്ഞു നിർത്തി ആക്രമിച്ചത്.
സനത്തിനെ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് പ്രകാരം സെപ്റ്റംബർ 26ന് ആറ് മാസത്തേക്ക് ജില്ലയിൽനിന്ന് നാട് കടത്തിയിരുന്നതുമാണ്. ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാണ് സനത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ഈ സംഭവത്തിൽ സനത്തിനെതിരെ കാപ്പ നിയമപ്രകാരമുള്ള ജാമ്യമില്ല വകുപ്പ് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൻ വി. മാർക്കോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

