Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീയെ ശല്യം ചെയ്യുന്നത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

text_fields
bookmark_border
Attack on the police team that came to investigate the harassment of the woman
cancel

തിരുവല്ല : തിരുവല്ലയിലെ കടപ്ര ആലന്തുരുത്തി പനച്ചിമൂട്ടിൽ അരുണാപുരത്ത് സ്ത്രീയെ ശല്യം ചെയ്യുന്നു എന്ന പരാതിയിന്മേൽ അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. ലഹരിക്ക് അടിമകളായ അഞ്ചംഗ സംഘം നടത്തിയ ആക്രമണത്തിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് പരിക്ക്. സിവിൽ പൊലീസ് ഓഫീസർ കെ.എം. അനിൽ കുമാറിനാണ് പരിക്കേറ്റത്. ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. നിരന്തരമായി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ അന്വേഷിക്കാൻ എത്തിയ മൂന്നംഗ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തെ പിന്നാലെ എത്തിയ പൊലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളായ അലക്സ്, പ്രശാന്ത്, റോബിൻ, ജെയിംസ്, പ്രിൻസ്, ശ്രീനാഥ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on the police team that came to investigate the harassment of the woman
Next Story