റിസോർട്ട് നിർമാണ സ്ഥലത്ത് നോക്കുകൂലി ആവശ്യപ്പെട്ട് ആക്രമണം
text_fieldsഎരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴിയിൽ സ്വകാര്യ റിസോർട്ട് നിർമാണം നടക്കുന്ന സ്ഥലത്ത് ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് ഉടമയെയും തൊഴിലാളികളെയും മർദിച്ചതായി പരാതി. പാഴിയോട്ടുമുറി കെ.ആർ തെക്കേടത്ത് മന ആയുർവേദിക് ഹെറിറ്റേജ് റിസോർട്ട് നിർമാണം നടക്കുന്ന സ്ഥലത്താണ് പന്നിത്തടം ഐ.എൻ.ടി.യു.സി യൂനിറ്റിലെ 20ഓളം തൊഴിലാളികൾ അക്രമം നടത്തിയതായി മാനേജിങ് പാർട്ണർ രഞ്ജിത് കെ. രഘുനാഥ് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്.
റിസോർട്ടിൽ അതിക്രമിച്ചുകയറിയ ചുമട്ടുതൊഴിലാളികൾ നിർമാണ സ്ഥലത്തെ തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും പാർട്ണർ കെ.ആർ. റെജിലിനെ പിടിച്ച് തള്ളുകയും തൊഴിലാളികളായ കൃഷ്ണൻ, മിഥുൻ എന്നിവരെ മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ കൃഷ്ണനും മിഥുനും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

