സ്കൂളിനുനേരെ ആക്രമണം: പ്രതി പിടിയിൽ
text_fieldsമോൻസി
തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പിൽ വീട്ടിൽ മോൻസി മോഹനനെയാണ് (31) പുളിക്കീഴ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. സ്കൂൾ മുറ്റത്തെ ഇരുപതോളം പൂച്ചട്ടികളാണ് തല്ലിത്തകർത്തത്. നെടുമ്പ്രത്ത് വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകളും ഇയാൾ അന്ന് അടിച്ചുതകർത്തിരുന്നു.
പൊടിയായി ജങ്ഷനിലുള്ള കച്ചവടസ്ഥാപനത്തിനുനേരെ ശനിയാഴ്ച രാത്രി ആക്രമണം നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സ്കൂളിലടക്കം ആക്രമണം നടത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.