Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചായത്തംഗത്തിന് ആക്രമണം: മൂന്ന് പേർക്കെതിരെ കേസ്
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: എടത്തിരുത്തിയിൽ പഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.എടത്തിരുത്തി സ്വദേശികളായ ജിതിക്ക്, ജ്യോതിക്ക്, സന്ദീപ് എന്നിവർക്കെതിരെയാണ് കയ്പമംഗലം പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.ഞായറാഴ്ച വൈകീട്ട് ആറോടെയാണ് നാലാം വാർഡ് അംഗം വി.വി. ജയനെ മൂന്നംഗ സംഘം മർദിച്ചത്.
മേനോത്ത് പറമ്പിൽ സുനന്ദയുടെ വീട്ടിൽ പ്രതികൾ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയതായിരുന്നു. സുനന്ദക്കും മർദനമേറ്റിരുന്നു. സുനന്ദയുടെയും മെമ്പറുടെയും പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രതികൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

