മാഞ്ഞാലി മാട്ടുപുറം ആക്രമണം: യുവതി ഉൾപ്പെടെ നാല് പേർകൂടി പിടിയിൽ
text_fields1. ശ്രീജിത്ത്, 2. ദിലീപ്, 3. സജില്‍ കുമാര്‍, 4. സിമി ജോണ്‍
കരുമാല്ലൂര്‍: മാഞ്ഞാലി മാട്ടുപുറത്ത് വീടുകയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ഒരു യുവതി ഉൾപ്പെടെ നാല് പേർകൂടി പിടിയിൽ.
കരുമാല്ലൂര്‍ കാരക്കുളം ഭാഗത്ത് കൃഷ്ണശ്രീ വീട്ടില്‍ ശ്രീജിത്ത് (29), ആലങ്ങാട് തിരുവാലൂര്‍ ആലുവിള പുത്തന്‍വീട് ദിലീപ് (25), ആലങ്ങാട് തിരുവാലൂര്‍ താന്നിക്കല്‍ വീട്ടില്‍ സജില്‍ കുമാര്‍ (27), നെടുമ്പാശ്ശേരി അത്താണി വലിയപറമ്പില്‍ വീട്ടില്‍ സിമി ജോണ്‍ (35) എന്നിവരെയാണ് ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രധാന പ്രതികളായ അഞ്ചുപേർ ഒളിവിലാണ്.
ഇവർക്കായി പൊലീസ് ജില്ലയിലും പുറത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എരമംഗലത്ത് വീട്ടിൽ കുഞ്ഞുമൊയ്തീെൻറ മക്കളായ ഷാനവാസ്, നവാസ് എന്നിവരെയാണ് വെട്ടിപ്പരിക്കേൽപിച്ചത്.

