Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മക്കുനേരെ...

വീട്ടമ്മക്കുനേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മക്കുനേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
cancel

കു​ന്നി​ക്കോ​ട് : ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലി​ല സ്കൂ​ൾ ജ​ങ്ഷ​നി​ൽ മ​നോ​ജ് ഭ​വ​നി​ല്‍ മ​നോ​ജ്, കി​ണ​റ്റി​ന്‍ക​ര വ​യ​ലി​റ​ക്ക​ത്ത് വീ​ട്ടി​ൽ ഗ​ണേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യ വീ​ട്ട​മ്മ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​ര​വെ വീ​ടി​ന് സ​മീ​പം വെ​ച്ച് ഓ​ട്ടോ​യി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ക​ട​ന്നു​പി​ടി​ക്കു​ക​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും ഇ​രു​വ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ​യു​ടെ ന​മ്പ​റും പേ​രും ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housewife attackedarrested
News Summary - Attack on housewife; Two arrested
Next Story