കൗൺസിലർക്കുനേരെ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകളമശ്ശേരി: വീടിനു മുന്നില്‍ തട്ടുകട തുടങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ഡ് കൗൺസിലറെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോള്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ഇടപ്പള്ളി മരോട്ടിച്ചുവട് ബി.എം നഗറിൽ ഉളിപറമ്പിൽ ഷാനവാസ് (40), വട്ടേക്കുന്നം മുട്ടാർ കടവ് റോഡിൽ പീടിയേക്കൽ വീട്ടിൽ അബ്ദുൽ റാസിഖ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 9.30ഓടെ തൃക്കാക്കര കെ.എൻ.എം കോളജിന് എതിര്‍വശമാണ് സംഭവം.ഷാനവാസ് താമസിച്ചിരുന്ന വാടകവീടിന് സമീപം തട്ടുകട ഇടുന്നതിന് സ്ഥലം നോക്കുന്നതിന് വന്ന വാര്‍ഡ് കൗണ്‍സിലറായ പ്രമോദിനെയും സുഹൃത്തായ ഹരീഷ്കുമാറിനെയും ഷാനവാസും സുഹൃത്ത് അബ്ദുള്‍ൽ റാസിഖും ചേര്‍ന്ന് തടയുകയും മര്‍ദിക്കുകയുമായിരുന്നു.
ഷാനവാസിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് പ്രമോദിന്റെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ പ്രമോദും ഹരീഷ്കുമാറും തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

