മുൻവൈരാഗ്യത്തിൽ ആക്രമണം; പ്രതികൾ പിടിയിൽ
text_fieldsമർദന കേസിൽ പിടിയിലായ പ്രതികൾ
ചിറയിൻകീഴ്: മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കല്ലമ്പലം കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് ജയരാജ് (35), ചിറയിൻകീഴ് അടീക്കലം കാവുവിള വ്യാസൻ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ശാർക്കര പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേശിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ദിനേശിനോടുള്ള വിരോധം കാരണം ശനിയാഴ്ച രാത്രി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം പ്രതികൾ ഇരുമ്പുകമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷ്, സബ് ഇൻസ്പെക്ടർമാരായ ഷജീർ, എ. ശ്രീകുമാർ, എസ്.സി.പി.ഒമാരായ ബിനു, സുമേഷ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

