Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 6:43 AM GMT Updated On
date_range 1 Feb 2022 6:43 AM GMTവീട്ടിൽ കയറി ആക്രമണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
camera_alt
മനീഷ്
പട്ടിക്കാട്: ആറംഗ സംഘം വീട്ടിൽ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാൾ വടിവാളുമായി പിടിയിലായി. കൂട്ടാല താഴത്ത് പറമ്പില്‍ അഷറഫിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നാട്ടുകാര്‍ കൂടിയതോടെ ആക്രമണകാരികളായ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു.
പുത്ത കോരപ്പത്ത് വീട്ടില്‍ മനീഷിനെ (മണികണ്ഠന്-22) നാട്ടുകാര്‍ ഓടിച്ച് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. നേരത്തെയുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story