Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടുവത്ത് പൊട്ടാലുങ്ങലിൽ വീടുകയറി അക്രമം; അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
നടുവത്ത് പൊട്ടാലുങ്ങലിൽ വീടുകയറി അക്രമം; അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വി​നു

വണ്ടൂർ: വിവാഹം ഉറപ്പിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നടുവത്ത് പൊട്ടാലുങ്ങൽ സ്വദേശിയെ ബന്ധുക്കൾ വീടുകയറി ആക്രമിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പൊട്ടാലുങ്ങൽ സ്വദേശി ചിറക്കൽ വിജയൻ, ഭാര്യ പങ്കജവല്ലി, മകൻ വിനു, ഭാര്യ അനഘ, ഇവരുടെ രണ്ടര വയസ്സുള്ള കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വിനുവിന്‍റെ പരിക്ക് ഗുരുതരമാണ്. വിനുവിന്‍റെ തലക്കും ഇടതുകണ്ണിനുമാണ് പരിക്കേറ്റ്.

വിജയന്‍റെ ഭാര്യയുടെ മൂത്ത സഹോദരന്‍റെ മകന്‍റെ വിവാഹം മറ്റൊരു സമുദായത്തിൽപെട്ട യുവതിയുമായി ഉറപ്പിച്ചിരുന്നു. വിജയന്‍റെ ഭാര്യയുടെ മറ്റൊരു സഹോദരന് ഈ വിവാഹത്തിൽ താൽപര്യമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പറഞ്ഞുതീർക്കാൻ കഴിഞ്ഞ ചൊവ്വാഴ്ച വിജയന്‍റെ വീട്ടിലെത്തിയ ഭാര്യ സഹോദരനും സംഘവും ചർച്ചക്ക് നിൽക്കാതെ അവിടെ ഉണ്ടായിരുന്ന സഹോദരന്‍റെ മകനെ ഇറക്കിവിടാൻ ആവശ്യപ്പെട്ടു.

ഇതിന് സമ്മതിക്കാതിരുന്നതിനാലാണ് വിജയനും കുടുംബത്തിനും മർദനമേറ്റത്. വീട് ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ സമീപത്തുള്ളവർ ഓടി എത്താനും വൈകി. രണ്ടു മോട്ടോർ സൈക്കിളിൽ എത്തിയ സംഘം ഒറ്റ മോട്ടോർ സൈക്കിളിലാണ് രക്ഷപ്പെട്ടത്. വിജയന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attack; Five people were injured
Next Story