വടിവാൾ ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsസന്തോഷ് കുമാർ, പ്രത്യുഷ്, അരവിന്ദ് പരശു, അലൻ, ഷെവിൻസ്
പള്ളിക്കര: ക്രിസ്മസ് ദിനത്തില്‍ കരിമുകള്‍ ചെങ്ങനാട്ട് കവലയില്‍ നടന്ന വടിവാള്‍ ആക്രമണ കേസിലെ പ്രതികളെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തന്‍കുരിശ് വെള്ളൂര്‍ ചിറങ്ങേരില് സന്തോഷ്കുമാര്‍ (29), ആമ്പല്ലൂര്‍ എടവഴിക്കല്‍ പ്രത്യുഷ് (21), കരിമുകള്‍ ഫാക്ട് കോളനിയില്‍ കൂട്ടേക്കുഴികരോട്ട് അരവിന്ദ് പരശു (20), കരിമുകള്‍ ഫാക്ട് കോളനി വെള്ളുമനക്കുഴിക്കരോട്ട് അലന് (19), പുത്തന്‍കുരിശ് ചാലിക്കര നെടുങ്ങാട്ടില്‍ ഷെവിന്സ് (29) എന്നിവരാണ് പിടിയിലായത്. ക്രിസ്മസ് ദിനത്തില്‍ ചാലിക്കര ഭാഗത്ത് വെച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിെൻറ പ്രതികാരമായാണ് വൈകീട്ട് 3.30 ഓടെ ഗുണ്ടാസംഘം എത്തി മാരകായുധങ്ങളുമായി നാട്ടുകാരെ ആക്രമിച്ചത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. കാല്പാദത്തിന് വെട്ടേറ്റ ആേൻറായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തലക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ചികിത്സ തേടി. പ്രതികള്‍ നാട്ടുകാരുടെ വാഹനത്തിനും കേടുപാടുകള്‍ വരുത്തി.