Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് സ്​റ്റേഷനിൽ...

പൊലീസ് സ്​റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
jony
cancel
camera_alt

ജോ​ണി


കോ​ത​മം​ഗ​ലം: പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. കോ​ത​മം​ഗ​ലം സ്​​റ്റേ​ഷ​നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച കു​ട്ട​മം​ഗ​ലം പി​റ​ക്കു​ന്നം മാ​റ​ച്ചേ​രി​യി​ൽ വീ​ട്ടി​ൽ ജോ​ണി​യെ​യാ​ണ്​ (57) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ, ത​ന്നെ ജോ​ലി സ്ഥ​ല​ത്തു​ചെ​ന്ന് ക​ത്തി​കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ​ക്കെ​തി​രെ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​സ്.​ഐ ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും സ്​​റ്റേ​ഷ​നി​ൽ അ​ക്ര​മം കാ​ണി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police station
News Summary - Atmosphere of terror at the police station Creator arrested
Next Story