കുന്നംകുളത്ത് എ.ടി.എം കവർച്ചാശ്രമം; യൂക്കോ ബാങ്കിന്റെ എ.ടി.എമ്മിലായിരുന്നു സംഭവം
text_fieldsകുന്നംകുളത്ത് എ.ടി.എം
കൗണ്ടറിൽ കവർച്ചാ ശ്രമത്തിനിടെ സി.സി.ടി.വിയിൽ
പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം
കുന്നംകുളം: നഗരസഭ കെട്ടിടത്തിന് സമീപത്തെ യൂക്കോ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം. ബുധനാഴ്ച പുലർച്ച ഒന്നേകാലോടെയാണ് സംഭവം. മുണ്ടും ഫുൾകൈ ഷർട്ടും ധരിച്ച് മുഖം മറച്ച് എ.ടി.എം കൗണ്ടറിൽ കടന്ന മോഷ്ടാവ് ലൈറ്റ് ഊരിവെച്ച ശേഷം പണം സൂക്ഷിച്ച താഴത്തെ നിലയിലെ അറ തുറക്കുകയായിരുന്നു. രാവിലെ ബാങ്കിലെ ജീവനക്കാരി എ.ടി.എം കൗണ്ടർ വൃത്തിയാക്കാൻ കയറിയപ്പോഴാണ് എ.ടി.എമ്മിന്റെ താഴത്തെ അറ തുറന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബാങ്ക് മാനേജർ സന്ധ്യ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം നടത്തിയതായി അറിയുന്നത്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ബാങ്ക് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ.
ബാങ്ക് മാനേജർ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

