മുഖംമൂടി ധരിച്ചെത്തിയ സംഘം എ.ടി.എമ്മിൽനിന്ന് 30.20 ലക്ഷം കവർന്നു
text_fieldsബംഗളൂരു: എസ്.ബി.ഐയുടെ ബംഗളൂരു ഹോസ്കോട്ടക്ക് സമീപത്തെ എ.ടി.എം കൗണ്ടറിൽനിന്ന് നാലംഗ സംഘം 30.2 ലക്ഷം രൂപ കവർന്നു. പുലർച്ച 3.15 ഓടെയാണ് സുലിബെലെ ശാഖ എ.ടി.എമ്മിൽ കവർച്ച നടന്നത്.
ബെഡ്ഷീറ്റ് ധരിച്ച്, ചുവന്ന ടവ്വലുകൾ കൊണ്ട് മുഖം മറച്ച പ്രതികൾ എ.ടി.എമ്മിന്റെ ഷട്ടർ പൊളിച്ച് കിയോസ്കിലേക്ക് പ്രവേശനം നേടി. അകത്തുകടന്ന ഉടൻ സി.സി.ടി.വി കാമറയിൽ കറുത്ത പെയിന്റ് തളിച്ചതായി ബംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർത്ത് പണം എടുത്തു. എ.ടി.എം മെഷീൻ എവിടെ അടിച്ച് തുറക്കണമെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നതിനാൽ സംഘം നല്ല പരിശീലനം നേടിയവരാണ് എന്ന് കരുതുന്നതായി എസ്.പി പറഞ്ഞു.കവർച്ച നടത്തുന്നതിനു മുമ്പ് സംഘം സ്ഥലവും പരിസരവും പരിശോധന നടത്തിയിരിക്കാമെന്ന് സുലിബെലെ പൊലീസ് അഭിപ്രായപ്പെട്ടു. കവർച്ചക്കാർ രക്ഷപ്പെട്ട രീതി അതാണ് സൂചിപ്പിക്കുന്നത്.
കാറിലാണ് മോഷ്ടാക്കൾ സംഭവസ്ഥലത്ത് എത്തിയത്. എന്നാൽ, അവരുടെ മുഖത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ, അവരുടെ നീക്കങ്ങളുടെയും അവർ ഉപയോഗിച്ച വാഹനത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

