Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 2:31 AM GMT Updated On
date_range 23 Nov 2021 2:31 AM GMTപൊലീസ് സ്റ്റേഷനിൽ എസ്.ഐ അടക്കം ആറു പേർക്ക് കോവിഡ്
text_fieldsbookmark_border
ബാലുശ്ശേരി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ എസ്.ഐ അടക്കം ആറു പേർക്ക് കോവിഡ്. സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ചു. സ്റ്റേഷനിലെ എസ്.ഐ, അഡീഷനൽ എസ്.ഐമാർ, സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്. നേരേത്ത ഒമ്പതുപേർക്ക് കോവിഡ് ബാധിച്ചിരുന്നു.
രണ്ടുപേർ കോവിഡ് മുക്തരായി. സ്റ്റേഷനിലേക്കുള്ള പരാതികൾ ഇ-മെയിൽ വഴിയോ വാട്സ്ആപ് വഴിയോ അയക്കാനായി അഭ്യർഥനയുണ്ട്. ഇനിയും കൂടുതൽ പേർക്ക് കോവിഡ് വ്യാപനത്തിെൻറ ലക്ഷണങ്ങൾ ഉണ്ടെന്നും ഒരാഴ്ചക്കാലത്തേക്ക് പൊതുജനസമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Next Story