പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും
text_fieldsRepresentational Image
ചെറുതോണി: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43കാരനെയാണ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെയും 15 പ്രമാണങ്ങളും കോടതി മുമ്പാകെ ഹാജരാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

