മാതാവിനെയും മകനെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsശരത്
തിരുവനന്തപുരം: മാതാവിനെയും മകനെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലം പൂങ്കുളം എൽ.പി.എസിനു സമീപം ചരുവിള പുത്തൻ വീട്ടിൽ ചമ്മന്തി ശരത് എന്ന ശരത് (29) നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കായൽക്കര എൻ.എസ്.എസ റോഡിൽ വെച്ചാണ് സ്ത്രീയെയും മകനെയും ശരത്ത് ആക്രമിച്ചത്. അടിപിടി, പിടിച്ചുപറി, തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാളുടെ വീട് ഇവർ പൊലീസിന് കാണിച്ചുകൊടുത്തെന്ന തെറ്റിദ്ധാരണ മൂലമാണ് ആക്രമണം നടത്തിയത്.
തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ അനൂപ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനുമുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.