Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ ആക്രമിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ ആക്രമിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ
cancel

ചങ്ങനാശ്ശേരി: ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വാഴപ്പള്ളി മഞ്ചേരിക്കളം വീട്ടിൽ സാജു വർഗീസിനെയാണ് (49) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ടുപേരും മാറിത്താമസിക്കുകയായിരുന്നു.

ഭാര്യ കോടതിയിൽനിന്ന് സംരക്ഷണം വാങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങൾ കയറ്റിക്കൊണ്ടുപോകാൻ എത്തുകയും ഇതറിഞ്ഞ സാജു വർഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഭാര്യയെയും പിക്അപ് വാന്‍ ഡ്രൈവറെയും മർദിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - assaulted wife; A middle-aged man was arrested
Next Story