പൊലീസിൽ പരാതി നൽകിയതിലെ വിരോധത്തിൽ ആക്രമണം: രണ്ടാം പ്രതി പിടിയിൽ
text_fieldsഷിബു
കരുനാഗപ്പള്ളി: പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഘത്തിലെ രണ്ടാംപ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി.
മൈനാഗപ്പള്ളി കാരൂർക്കടവിൽ മരിയാരത്തുകിഴക്കതിൽ ഷിബു (38) ആണ് പിടിയിലായത്. ഒന്നാം പ്രതിയായ ഷംനാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഷിബു ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളിലായി പത്തൊമ്പതേളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ പറഞ്ഞു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ, ഷിബു, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

