യുവാവിനെ അക്രമിച്ച സംഭവം; പ്രതി രണ്ടു വർഷത്തിനുശേഷം പിടിയിൽ
text_fieldsഹരിപ്പാട്: യുവാവിനെ അക്രമിച്ച സംഭവത്തിലെ പ്രതി രണ്ടു വർഷത്തിനുശേഷം പിടിയിൽ. കേസിൽ മൂന്ന് പ്രതികളാണുള്ളത് . ഇതിൽ രണ്ടാം പ്രതിയായ കുമാരപുരം പീടികയിൽ വീട്ടിൽ ടോം തോമസിനെ (27) തിരുവനന്തപുരം പാപ്പനംകോട് നിന്നാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
2019 ഒക്ടോബർ 11ന് ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി അനന്തപുരം സ്കൂളിന് സമീപമുള്ള ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുകയും, സ്വർണാഭരണവും മൊബൈലും അപഹരിക്കുകയും ചെയ്തു.
ഒന്നാംപ്രതി സതീഷ് (30), മൂന്നാം പ്രതി ശ്യാംലാൽ( 34 ) എന്നിവരെ ഒരു വർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സി.ഐ ബിജു വി നായർ , സൈബർ സി.ഐ എം.കെ രാജേഷും സംഘവും, എസ്.ഐ ഹുസൈൻ, സി.പി.ഓ മാരായ നിഷാദ്, സിജു, ശിഹാബ്, ശ്രീനാഥ് തിരുവനന്തപുരം ഷാഡോ പോലീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്