Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎസ്.ഐക്കും...

എസ്.ഐക്കും പൊലീസുകാരനും നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
എസ്.ഐക്കും പൊലീസുകാരനും നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
cancel

കോ​ഴി​ക്കോ​ട്​: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്.​ഐ​യെ​യും പൊ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കു​റ്റ്യാ​ടി മൊ​കേ​രി സ്വ​ദേ​ശി കോ​ണോ​ടം​ചാ​ലി​ൽ കെ.​സി. വി​പി​ൻ (30), മ​ലാ​പ്പ​റ​മ്പ്​ ത​റ​ക്ക​ണ്ട​ത്തി​ൽ ടി.​കെ. ഷ​ഹ​ബി​ൽ (32) എ​ന്നി​വ​രെ​യാ​ണ്​ ക​സ​ബ പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​​​​ർ​ച്ചെ പാ​ള​യം പൂ​ന്താ​നം ജ​ങ്​​ഷ​നി​ലാ​ണ്​ സം​ഭ​വം. ക​സ​ബ എ​സ്.​ഐ എ​സ്. അ​ഭി​ഷേ​ക്, ​പൊ​ലീ​സ്​ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ്​ സ​ക്ക​റി​യ എ​ന്നി​വ​ർ​ക്കാ​ണ്​ മ​ർ​ദ​ന​മേ​റ്റ​ത്.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വി​പി​നും ഷ​ഹ​ബി​ലും സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ്​ പ​രി​ശോ​ധി​ക്ക​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​സ്.​ഐ​ക്ക്​ കൈ​ക്കും ഡ്രൈ​വ​ർ​ക്ക്​ ത​ല​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്.

സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ത​ട​ഞ്ഞു​വെ​ച്ച ഇ​രു​വ​രെ​യും സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പൊ​ലീ​സ്​ എ​ത്തി​യാ​ണ്​ കീ​ഴ്​​പ്പെ​ടു​ത്തി​യ​തും അ​റ​സ്റ്റ് ചെ​യ്​​ത​തും.

പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നാ​ണ്​ ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

പ്ര​തി​ക​ളു​ടെ ബു​ള്ള​റ്റ്​ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - assault against police inspectors
Next Story