Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആദിവാസി യുവാവിനുനേരെ...

ആദിവാസി യുവാവിനുനേരെ വധശ്രമം; പ്രതികളെ പിടികൂടാതെ പൊലീസ്

text_fields
bookmark_border
ആദിവാസി യുവാവിനുനേരെ വധശ്രമം; പ്രതികളെ പിടികൂടാതെ പൊലീസ്
cancel
camera_alt

മ​ർ​ദ​ന​മേ​റ്റ് വീ​ട്ടി​ൽ ക​ഴി​യു​ന്ന അ​ജ​യ​ൻ

വ​ട​ശ്ശേ​രി​ക്ക​ര: വ്യാ​ജ​വാ​റ്റ് സം​ഘ​ത്തെ ഒ​റ്റു​കൊ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ളാ​ഹ​യി​ൽ അ​ദി​വാ​സി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. മൂ​ന്നം​ഗ അ​ക്ര​മി സം​ഘം യു​വാ​വി​െൻറ കാ​ൽ ത​ല്ലി​യൊ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടും ഇ​തു​വ​രെ പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ല. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യും ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ അ​ജ​യ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച ജോ​ലി​ക്കാ​യി പു​റ​പ്പെ​ട്ട ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മൂ​വ​ർ സം​ഘം ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

അ​ജ​യ​ൻ പെ​രു​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ അ​ക്ര​മി​സം​ഘം പ​ല​ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​ജ​യ​ൻ പ​റ​ഞ്ഞു. ആ​ദി​വാ​സി അ​ക്ര​മ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​വു​ന്ന സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പെ​രു​നാ​ട് പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് അ​ജ​യ​െൻറ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assassination attemptpolice
News Summary - Assassination attempt on tribal youth; Police did not arrest the culprits
Next Story